കായംകുളം കാദീശാ കത്തീഡ്രലിന്റെ പൈതൃകം വിലമതിക്കത്തക്കത് ~ മന്ത്രി വീണാ ജോർജ്.
സഹസ്രോത്തര ദ്വിശതാബ്ദിയുടെ നിറവിൽ പ്രശോഭിക്കുന്ന കായംകുളം കാദീശാ കത്തീഡ്രലിന്റെ പൈതൃകം പുതുതലമുറക്ക് വിലമതിക്കാനാവാത്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സമൂഹത്തിലും സഭാ ചരിത്രത്തിലും മായാത്ത മുദ്രകൾ പതിപ്പിച്ച കാദീശ പള്ളിയുടെ ചരിത്രം നിസ്തുലമാണ്. സഹസ്രോത്തര ദ്വിശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മാർഗ്ഗംകളിയും മർത്തമറിയ സമാജ സംഗമവും ഉത്ഘാടനം ചെയ്യുകയായിരുന്നു ബഹു. മന്ത്രി. മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് അദ്ധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ എ. ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, വികാരി ഫാ. കോശി മാത്യു, സഹ വികാരി ബിനു ഈശോ,സഭാ മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ജോസഫ് ജോൺ,ഫാ.എബി ഫിലിപ്പ്, ഫാ. ജസ്റ്റിൻ അനിയൻ, ഫാ. കെ പി വർഗ്ഗിസ്,മേരി വർഗ്ഗീസ് കൊമ്പശ്ശേരിൽ, സഹസ്രോത്തര ദ്വിശതാബ്ദി കൺവീനർ പി.സി.റെൻജീ,കൈസ്ഥാനി പി.സി.റോയി, സെക്രട്ടറി ബിനു കോശി എന്നിവർ പ്രസംഗിച്ചു.മാർഗ്ഗംകളിയുടെ പരിശീലക ഓഷൻ ചെറിയാനെ മന്ത്രി വീണാ ജോർജ് ആദരിച്ചു. ലില്ലിക്കുട്ടി, സുജാ റെജി എന്നിവരുടെ നേതൃത്വത്തിലുള്ള മാർഗ്ഗം കളി അംഗങ്ങൾക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു.പ്രൗഡമായി ചടങ്ങുകൾ ക്രമീകരിച്ച കാദീശാ കത്തീഡ്രൽ ഇടവകയെ ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അനുമോദിച്ചു. സംഗമത്തോടനുബന്ധിച്ചുള്ള കുടുംബ സെമിനാർ വിനി വി റെൻജു ഉത്ഘാടനം ചെയ്തു. സുസമ്മ വർഗ്ഗീസ്,മിനി ബാബു, മോളി തങ്കച്ചൻ,ആഷാ വർഗ്ഗിസ്, ഷേർളി എന്നിവർ പ്രസംഗിച്ചു.
Posted on:1/25/2025
Kadeesa Orthodox Cathedral
Kayamkulam, Kerala 690502
Phone: 0479 244 5610
© 2025 Kadeesa Orthodox Cathedral. All Rights Reserved. Powerd by Web Curve